25-August-2023 -
By. Business Desk
കൊച്ചി: എബ്ലു നിരയിലെ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് ഇ സ്‌കൂട്ടര്‍ എബ്ലു ഫിയോ പുറത്തിറക്കി. ഇന്ത്യയില്‍ ഇ വി ഇരുചക്ര വാഹന വിഭാഗത്തിലെ കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണ് ഇത്. എബ്ലു ഫിയോയുടെ മുന്‍ കൂട്ടിയുള്ള ബുക്കിങ്ങ് 2023 ഓഗസ്റ്റ് 15ന് ആരംഭിച്ചു കഴിഞ്ഞു. 2023 ഓഗസ്റ്റ് 23 മുതല്‍ വാഹനങ്ങള്‍ നല്‍കി തുടങ്ങും. 99,999 രൂപ എക്‌സ്‌ഷോറൂം വില വരുന്ന ഒരു വേരിയന്റ് മാത്രമാണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കുന്നത്. എബ്ലു റോസീ (ഇ വി മുച്ചക്ര വാഹനംഎല്‍ 5 എം), എബ്ലു സ്പിന്‍, എബ്ലു ത്രില്‍ (ഇബൈസിക്കിള്‍) എന്നിവയാണ് കമ്പനിയുടെ മറ്റുല്‍പ്പന്നങ്ങള്‍.
3 വര്‍ഷം അല്ലെങ്കില്‍ 30000 കിലോമീറ്റര്‍ കമ്പനി വാറന്റിയുള്ള ഈ വാഹനം വാങ്ങുവാന്‍ ഐ ഡി ബി ഐ ബാങ്ക്, എസ് ഐ ഡി ബി ഐ, ബജാജ് ഫിന്‍സര്‍വ്, കൊടക് മഹീന്ദ്ര ബാങ്ക്, പേട്ടെയ്ല്‍, ഇസെഡ്ഫിനാന്‍സ്, ഛത്തീസ്ഗഡ് ഗ്രാമീണ്‍ ബാങ്ക്, റെവ്ഫിന്‍, അമു ലീസിങ്ങ് െ്രെപവറ്റ് ലിമിറ്റഡ്, ഫൈസാലോ എന്നിങ്ങനെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് ഉപഭോക്താക്കള്‍ക്ക് ധനസഹായവും കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്ന് ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിന്റെ സി ഇ ഒ ഹൈദര്‍ഖാന്‍ പറഞ്ഞു.കമ്പനിയുടെ റായ്പൂര്‍ കേന്ദ്രത്തില്‍ നിന്നും ഉയിര്‍കൊണ്ടതാണ് എബ്ലു ഫിയോ. കാലാധിവര്‍ത്തിയായ രൂപകല്‍പ്പനയില്‍ അതീവ മികവുള്ള സുഖസൗകര്യം വാഗ്ദാനം ചെയ്യുന്നു ഈ സ്‌കൂട്ടര്‍. ഒരു കുടുംബ സ്‌കൂട്ടര്‍ എന്നുള്ള നിലയിലാണ് ഇത് പുറത്തിറക്കുന്നത്.
അതേസമയം തന്നെ പ്രകടനത്തിന്റേയും സുരക്ഷയുടേയും കാര്യത്തില്‍ മികവ് പുലര്‍ത്തുന്ന, പണത്തിന് മൂല്യം നല്‍കുന്ന ഒരു മികച്ച സ്‌കൂട്ടര്‍ ആണ് അത്. ഇ വി ഇരുചക്ര വാഹന മേഖലയിലേക്ക് ചുവട് വയ്ക്കുന്നതോടു കൂടി ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് ഇന്ത്യയിലെ അടുത്ത തലമുറ സഞ്ചാര സൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതിബദ്ധത കൂടുതല്‍ ശക് തമാക്കുകയാണെന്നും ഹൈദര്‍ഖാന്‍ പറഞ്ഞു.മികച്ച കരുത്തിനായി 110 എന്‍എം പരമാവധി ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന 2.52 കെ ഡബ്ലിയു ലിഅയോണ്‍ ബാറ്ററി, ഇക്കണോമി, നോര്‍മല്‍, പവര്‍ എന്നിങ്ങനെ മൂന്ന് െ്രെഡവിങ്ങ് മോഡുകള്‍, ഒറ്റചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍ റെയ്ഞ്ച്, ബാറ്ററിക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കാതെ െ്രെഡവിങ്ങ് റെയ്ഞ്ച് കൂട്ടിക്കിട്ടുവാന്‍ സഹായിക്കുന്ന റീജനറേറ്റീവ് ബ്രേക്കിങ്ങ് സംവിധാനം എന്നിങ്ങനെ നിരവധി സവിഷേതകളോടെയാണ് പുതിയ എബ്ലു ഫിയോ പുറത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.